തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ കൂടുതല്‍ നടപടികളുമായി ഇ.ഡി. മുന്‍ മന്ത്രി എ സി മൊയ്തീന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് എന്‍ഫോസ്സ്‌മെന്റ് വീണ്ടും നോട്ടീസ് നല്‍കി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീന്‍ ഹാജരാകണം. കൗണ്‍സിലര്‍മാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷന്‍, ജിജോര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീന്‍ സ്വത്ത് വിശദാംശങ്ങള്‍, ബാങ്ക് നിക്ഷേപക രേഖകകള്‍ എന്നിവ പൂര്‍ണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോള്‍ മുഴുവന്‍ രേഖകളും കൈമാറാന്‍ മൊയ്തീനിന് കഴിഞ്ഞിരുന്നില്ല. ഈ ആഴ്ച തന്നെ ബെനാമി ഇടപാടില്‍ പി കെ ബിജുവിനും ചോദ്യം ചെയ്യലിന് ഉള്ള നോട്ടീസ് ഇഡി നല്‍കും.
Post Views: 422