May 11, 2025 12:57 am

പെട്രോൾ വില കൂടിയപ്പോൾ സർക്കാരിന് 30345 കോടി രൂപ

കൊച്ചി : ഇന്ധനനികുതി വകയിൽ മൂന്നുവര്‍ഷംകൊണ്ട് സംസ്ഥാന ഖജനാവിലെത്തിയത് 30345 കോടി രൂപ.
രൂപയെന്നാണ് വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് മറുപടി.ഡീസലിന് 22.76 ശതമാനവും പെട്രോളിന് 30.08 ശതമാനവുമാണ് സംസ്ഥാന നികുതി.

പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമുള്ള കണക്കാണിത്.കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ട് 66373 കോടി രൂപയാണ് സംസ്ഥാനത്തിന്റെ ഇന്ധന നികുതി വരുമാനം.

അതേസമയം, പെട്രോള്‍ പമ്പുടമകള്‍ 788 കോടി രൂപ നികുതി കുടിശിക നല്‍കാനുമുണ്ട്. 2021 ഒക്ടോബറിലാണ് സംസ്ഥാനത്തെ പെട്രോള്‍ വില ചരിത്രത്തിലാദ്യമായി 110 രൂപ കടന്നത്. പിന്നീട് ചെറിയ വിലക്കുറവുണ്ടായെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല.

വില എത്രകൂടിയാലും നികുതി കുറയ്ക്കില്ലെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ച് നിന്നപ്പോള്‍ 2021-22 സാമ്പത്തികവര്‍ഷം നികുതി വരുമാനം 8540 കോടി. തൊട്ടടുത്ത സാമ്പത്തികവര്‍ഷം 2076 കോടി വര്‍ധിച്ച് നികുതിവരുമാനം അഞ്ചക്കത്തിലെത്തി. ആകെ 10616 കോടി.

നികുതിക്ക് പുറമേ ഉണ്ടായിരുന്ന ഒരു ശതമാനം സെസിനൊപ്പം പെട്രോളിനും ഡീസലിനും രണ്ടുരൂപവീതം ഏര്‍പ്പെടുത്തിയത് വരുമാനം കൂട്ടാനായിരുന്നു. ഇതോടെ ഇന്ധന വില്‍പന കുറഞ്ഞെങ്കിലും 2023-24 ല്‍ ആകെ വരുമാനം 11188 കോടിയിലെത്തി. 571 കോടിയുടെ വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News