ജയരാജൻ ‘ബോംബ്’ പൊട്ടി; സി പി എം നാണംകെട്ടു…

കൊച്ചി: താൻ ആത്മകഥ എഴുതി തീർന്നിട്ടില്ലെന്ന് ആണയിടുന്ന സി പി എം കേന്ദ സമിതി അംഗം ഇ .പി ജയരാജൻ, പ്രസാധകരായ ഡി. സി ബുക്സിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. വ്യാജരേഖ ചമച്ച് കള്ളപ്രചരണം നടത്തി എന്നാണ് ആരോപണം. അതേസമയം, ജയരാജനെ വിശ്വസിക്കുന്നു എന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ നിലപാട്. ഡി സി ബുക്സ് പോലുള്ള സ്ഥാപനം, ജയരാജൻ്റെ ആത്മകഥ ആകാശത്ത് നിന്ന് എഴുതിയുണ്ടാക്കുമോ എന്നാണ് പ്രതിപക്ഷ നേതാവ് […]

പൂരം കലക്കിയത് ആർ എസ് എസ് എന്ന് ഗോവിന്ദൻ…

തിരുവനന്തപുരം : ആർ എസ് എസ് ആണ് തൃശ്ശൂർ പൂരം കലക്കാൻ ശ്രമിച്ചതെന്നും, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ട്. എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് […]

പടിക്കുപുറത്ത് കടന്ന അൻവർ പുതിയ പാർടി രൂപവൽക്കരിക്കും

തിരുവനന്തപുരം: സി പി എമ്മിന് കോടാലിയായി മാറിയ നിലമ്പൂർ എം എൽ എ: പി വി അൻവർ പുതിയ പാർടി രൂപവൽക്കരിക്കാൻ ആലോചന തുടങ്ങി. ഇതിനിടെ അൻവറിന് പാർട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത് അണികൾക്ക് കൃത്യമായ സൂചനയായി. ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തിനു പിന്നാലെ മലപ്പുറത്ത് അൻവറിനെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കയ്യും കാലും കൊത്തിയരിഞ്ഞ് ചാലിയാറിൽ ഒഴുക്കുമെന്ന് വരെ പ്രകടനക്കാർ മുന്നറിയിപ്പ് നൽകി. അംഗം […]

മുൻ എംഎൽഎ: ശശി നീചനാണെന്ന് എം വി ഗോവിന്ദൻ

പാലക്കാട്: സി പി എം മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി. സി പി എം പാലക്കാട് മേഖല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതിയെന്നും ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചുവെന്നും ഗോവിന്ദൻ സമർപ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടറിയെ കള്ളു കേസിൽ കുടുക്കാൻ ശശി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഡാലോചന […]

അർ എസ് എസുമായി സഖ്യം? പിണറായിയും സി പി എമ്മും രാഷ്ടീയ പ്രതിസന്ധിയിൽ

തിരുവനന്തപുരം: ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞാൽ സംഘടനയിൽ ഏററവും ശക്തനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ ഡി ജി പി: എംആർ അജിത്കുമാർ സമ്മതിച്ചതോടെ സി പി എമ്മും മുഖ്യമന്ത്രി പിണറായി വിജയനും വെട്ടിലായി. സഹപാഠിയുടെ ക്ഷണപ്രകാരം കൂടെ പോയതാണന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്നും,  മുഖ്യമന്ത്രിയുടെ ഓഫീസിനു നൽകിയ വിശദീകരണത്തിൽ അജിത് കുമാർ വിശദീകരിക്കുന്നുണ്ട്. 2023 മെയ് മേയ് 22ന് തൃശൂർ പാറേമേക്കാവ് വിദ്യാ മന്ദിറിൽ ആർഎസ് എസ് ക്യാംപിനിടെ […]

പി.ശശിയെ വെറുതെ വിടില്ല: ആഞ്ഞടിച്ച് വീണ്ടും അൻവർ

നിലമ്പൂർ : മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും നൽകിയ പരാതിയിൽ പൊളിറ്റിക്കൽ സെക്രട്ടറി പി . ശശിയുടെ പേര് പറ‌ഞ്ഞിട്ടില്ലെന്നും എന്നാൽ ഇനി വീണ്ടും ഇരുവർക്കും പരാതി നൽകുമെന്നും ഇടതുമുന്നണി എം എൽ എ: പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയാൽ അദ്ദേഹമത് പൊളിറ്റിക്കൽ സെക്രട്ടറിക്ക് കൈമാറും. പിന്നീട് ആ പരാതിയിൽ ഒരു ചുക്കും നടക്കില്ല. നിലമ്പൂരിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ നൽകിയ പരാതിയിൽ ശശിയുടെ പേരില്ലെന്ന് സി […]

കീഴടങ്ങില്ലെന്ന് അൻവർ: മുന്നണിയിൽ കലാപം: ചർച്ച ചെയ്യാൻ സി പി എം

തിരുവനന്തപുരം : ഇടതുമുന്നണി എം എൽ എ പി.വി. അൻവർ, എഡിജിപി: എം ആര്‍ അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ശശിക്കെതിരേയും ഉന്നയിച്ച ആരോപണങ്ങൾ മുന്നണിയെ പൊട്ടിത്തെറിയിലേക്ക് തള്ളിവിടുന്നു. അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് അൻവർ വിമർശിക്കുന്നു. ഭരണകക്ഷി എം എൽ എ മാരായ കെ ടി ജലീലും യു. പ്രതിഭ യും അദ്ദേഹത്തിൻ്റെ പിന്തുണയ്ക്കായി എത്തുമ്പോൾ സർക്കാരിലും പാർട്ടിയിലും എന്തോ ചീഞ്ഞുനാറുന്നു എന്ന ധാരണ വ്യാപകമാവുന്നു.ഇത് സമാനതകളില്ലാത്ത […]

ജയരാജൻ-ജാവഡേക്കര്‍ കൂടിക്കാഴ്ച സി പി എം ചർച്ച ചെയ്യും

തിരുവനന്തപുരം: മുതിർന്ന ബി ജെ പി നേതാവും പാർടിയുടെ കേരള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കറുമായി ഇടതുമുന്നണി കണ്‍വീനർ ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ വിഷയം പാർടി സംസ്ഥാന സമിതി അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സി പി എം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വർഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നവോഥാന നായകൻ ശ്രീനാരായണ ഗുരുവാണ്. മതിനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. എന്നാല്‍ ബി.ഡി.ജെ.എസ് […]

സഖാക്കൾക്ക് പണത്തോട് ആർത്തിയെന്നു എം വി ഗോവിന്ദൻ

തിരുവനന്തപുരം: സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിംഗിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. താഴെത്തട്ടിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രങ്ങളിൽ […]