ഇടതു മുന്നണി മരിച്ചു; ശവമടക്ക് കഴിഞ്ഞു

എന്‍.എം.പിയേഴ്സണ്‍ രാഷ്ട്രീയം ഒഴിവാക്കി നമുക്ക് സമൂഹത്തെ വായിക്കാനാവില്ല. രാഷ്ട്രീയം എത്രമാത്രം മലീമസമായാലും അതിനിടയിലുള്ള രാഷ്ട്രീയ വായനതന്നെയാണ് അതിനെ തിരിച്ചറിയാനുള്ള മാര്‍ഗം. മനുഷ്യനോട് രാഷ്ട്രീയ പ്രതിബദ്ധതയോടു കൂടി സംസാരിച്ച ഒരു രാഷ്ട്രീയ മാതൃകയായിരുന്നു ഏണസ്റ്റോ ചെഗുവേര. ആത്മത്യാഗത്തിന്റെ ആ അനശ്വരഗാനം ഇന്നും ലോകത്തുള്ള മനുഷ്യരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നു. ജീവിക്കാന്‍ സമത്വപൂര്‍ണമായ, ജനാധിപത്യാധിഷ്ഠിതമായ സാഹോദര്യം പുലരുന്ന സാമൂഹ്യ വ്യവസ്ഥയെ ചെ നിരന്തരം പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കയാണ്. കേരളത്തിന്റെ രാഷ്ട്രീയബോധം അത് ഉള്‍ക്കൊണ്ടതാണ്. എന്നാല്‍ ഇന്ന് അധികാരം കൈയാളുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ആ […]