പൂരം കലക്കിയത് ആർ എസ് എസ് എന്ന് ഗോവിന്ദൻ…

തിരുവനന്തപുരം : ആർ എസ് എസ് ആണ് തൃശ്ശൂർ പൂരം കലക്കാൻ ശ്രമിച്ചതെന്നും, അതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ട്. എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും. തൃശ്ശൂരിലെ പരാജയവുമായി ബന്ധപ്പെട്ട് ബിജെപി വിജയത്തിന് എൽഡിഎഫ് കളമൊരുക്കിയെന്ന് പ്രചാരണം ഉണ്ടാകുന്നു. എന്നാൽ തൃശ്സൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചതാണ് […]

എ ഡി ജി പി യെ മാററാൻ മുഖ്യമന്ത്രി തയാറല്ല

തിരുവനന്തപുരം: ഇടതുമുന്നണി ഘടക കക്ഷിയായ സി പി ഐ ശക്തമായി ആവശ്യപ്പെട്ടിട്ടും വിവാദപുരുഷനായി മാറിയ എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ മാററാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവുന്നില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്നലെ അദ്ദേഹത്തെ കണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചെങ്കിലും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം വന്നില്ല. പകരം, തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതു സംബന്ധിച്ച് തുടരന്വേഷണം നടത്താൻ ധാരണയായി. മൂന്നു തലത്തിലാവും അന്വേഷണം. കലക്കലുമായി […]

സ്വർണ്ണക്കടത്ത്, ഹവാല: മുഖ്യമന്ത്രിയും ‘ഹിന്ദു’വും മലക്കം മറിഞ്ഞു

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ സ്വർണക്കള്ളക്കടത്തും ഹവാലപ്പണവും സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം, അദ്ദേഹത്തിൻ്റെ പബ്ലിക് റിലേഷൻസ് ഏജൻസി എഴുതി തന്നതാണെന്ന് അഭിമുഖം പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’ ദിനപത്രം എഡിററർ അറിയിച്ചു. ഇതായിരുന്നു  മുഖ്യമന്ത്രിയുടെ പേരിൽ വന്ന വിവാദ പരാമർശങ്ങൾ: ‘കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് ‘ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു’ വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’. ഈ പരാമർശം […]

ഞാൻ മാറണോ എന്ന് പാർടി തീരുമാനിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം∙: എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്ന സിപിഎം തീരുമാനത്തിൽ തൻ്റെ കാര്യത്തിൽ മാററം വേണോ എന്ന് പാർടി തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സ്ഥാനങ്ങളിൽനിന്ന് താൻ മാറണോയെന്ന് തനിക്ക് തീരുമാനിക്കാൻ ആവില്ല.വ്യക്തിക്ക് അവിടെ പ്രസക്തിയില്ല. ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടിയുടെ 23–ാം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളിൽ പ്രായമുള്ള കേന്ദ്ര […]

പിണറായിക്ക് വെല്ലുവിളി; വെടിവെച്ച് കൊല്ലേണ്ടി വരും: അൻവർ

നിലമ്പൂർ: സി പി എമ്മിനെ രാഷ്ടീയ പ്രതിസന്ധിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് വിമത എം എൽ എ: പി വി അൻവറിൻ്റെ പൊതുസമ്മേളനത്തിലെ വെല്ലുവിളി. പൊലീസിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പൊലീസിനെതിരെയും സ്വർണ്ണക്കടത്തിനെക്കുറിച്ചും പറഞ്ഞതിന് മുഖ്യമന്ത്രി തന്ന കളളനായി ചിത്രീകരിച്ചെന്ന് അൻവർ തുറന്നടിച്ചു. സ്വർണ്ണക്കടത്തുകാർക്കും പൊലീസിലെ സ്വർണ്ണം പൊട്ടിക്കൽ സംഘത്തിനും കസ്റ്റംസ് കൂട്ട് നിൽക്കുകയാണ്. പരാതിനൽകിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. രണ്ടും കൽപ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണ്. പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് […]

അൻവറിനെ ജയിലിടാൻ കേസുകളുമായി സർക്കാർ നീക്കം

കൊച്ചി: സി പി എമ്മിനെ വെല്ലുവിളിക്കുന്ന ഇടതുമുന്നണി സ്വതന്ത്രൻ പി.വി.അൻവർ എം എൽ എയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തിയതിനു പിന്നാലെ, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. അൻവറിനെതിരെ മുൻപ് ഉയർന്ന ആരോപണങ്ങളിൽ ശക്തമായ പൊലീസ് നടപടിയുണ്ടാകുമെന്നതിന്റെ സൂചനയാണിത്.എൽഡിഎഫ് വിട്ട അൻവർ ഇന്ന് നിലമ്പൂരിൽ പൊതുസമ്മേളനം വിളിച്ച് രാഷ്ട്രീയ വിശദീകരണം നടത്താനിരിക്കെയാണ് പൊലീസ് നടപടി. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ പ്രശ്നമുണ്ടാക്കാൻ അൻവർ ശ്രമിച്ചു എന്ന കോട്ടയം സ്വദേശിയുടെ പരാതിയിലാണ് […]

ആർ എസ് എസ് കൂടിക്കാഴ്ച: പിണറായിയെ തള്ളി ബിനോയ് വിശ്വം

തിരുവനന്തപുരം: ആർ എസ് എസ് ദേശീയ നേതാക്കളെ രണ്ടു തവണ കണ്ട എ ഡി ജി പി: എം.ആർ. അജിത് കുമാറിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത പ്രതിരോധത്തിലാക്കുന്ന നിലപാടുമായി സി പി ഐ. ആർ എസ് എസ് ചങ്ങാത്തമുള്ള അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം കോട്ടയത്ത് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത് ഒരു മുന്നറിയിപ്പാണ്. ഇനിയും കാത്തിരിക്കാൻ സി പി ഐ തയാറല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തൃശ്ശൂർ […]

പടിക്കുപുറത്ത് കടന്ന അൻവർ പുതിയ പാർടി രൂപവൽക്കരിക്കും

തിരുവനന്തപുരം: സി പി എമ്മിന് കോടാലിയായി മാറിയ നിലമ്പൂർ എം എൽ എ: പി വി അൻവർ പുതിയ പാർടി രൂപവൽക്കരിക്കാൻ ആലോചന തുടങ്ങി. ഇതിനിടെ അൻവറിന് പാർട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കിയത് അണികൾക്ക് കൃത്യമായ സൂചനയായി. ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാർട്ടിയെ സ്നേഹിക്കുന്നവർ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തിനു പിന്നാലെ മലപ്പുറത്ത് അൻവറിനെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. കയ്യും കാലും കൊത്തിയരിഞ്ഞ് ചാലിയാറിൽ ഒഴുക്കുമെന്ന് വരെ പ്രകടനക്കാർ മുന്നറിയിപ്പ് നൽകി. അംഗം […]

പുതിയ പോർമുഖം: അൻവറിൻ്റെ ലക്ഷ്യം പാർടി സമ്മേളനങ്ങൾ

തിരുവന്തപുരം: സി പി എം സംഘടനാ സമ്മേളനങ്ങൾ തുടർന്നുകൊണ്ടിരിക്കെ, പുതിയ പോർമുഖം തുറന്നിരിക്കയാണ് സി പി എം സ്വതന്ത്ര എം എൽ എ യായ പി.വി.അൻവർ. ഇനി ഒരു വെടിനിർത്തലിന് സാധ്യതയില്ലെന്ന് സി പി എം സംസ്ഥാന നേതൃത്വവും മനസ്സിലാക്കുന്നു. അതീവ രൂക്ഷമായാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചത്. പിണറായി വിജയൻ, മരുമകൻ മന്ത്രി മുഹമ്മദ് റിയാസ് , പൊളിററിക്കൽ സെക്രട്ടറി പി. ശശി, എ ഡി ജി പി : എം.അർ അജിത് കുമാർ […]

ആഞ്ഞടിക്കാൻ അൻവർ: വൈകീട്ട് മാധ്യമങ്ങളെ കാണും

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും തള്ളിപ്പറഞ്ഞെങ്കിലും പോരാടാൻ തന്നെയാണ് സി പി എം സ്വതന്ത്ര എം എൽ എ പി. അൻവറിൻ്റെ നീക്കം. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്നാണല്ലോ… എന്നും അന്‍വർ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം അറിയിച്ചു. പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷകരമാകുന്ന പരസ്യപ്രസ്താവനകളിൽ നിന്നും പിന്മാറണമെന്ന് […]