ശബരിമലയിൽ തങ്ക സൂര്യോദയം…

സതീഷ് കുമാർ വിശാഖപട്ടണം
കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും കാണാവുന്ന  ഒരു മുന്നറിയിപ്പ് പ്രിയ സുഹൃത്തുക്കളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുതട്ടെ …
 “അഹിന്ദുക്കൾക്ക് പ്രവേശനമില്ല ” 
എന്ന ഈ ആഹ്വാനം ഭക്തിയെ മതാതീതമായി കാണുന്ന മാനവ സംസ്കാരത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം അരോചകമായി തോന്നാറുണ്ട്. ഇവിടെയാണ് ശബരിമല എന്ന ക്ഷേത്രത്തിന്റെ പ്രസാദാത്മകമായ മുഖം തെളിഞ്ഞു വരുന്നത്. 
മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതസൗഹാർദത്തിന്റെ ഏറ്റവും പ്രകാശപൂർണ്ണമായ നേർക്കാഴ്ചയാണ് ശബരിമല എന്ന ക്ഷേത്രത്തെ ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ഏറെ  വ്യത്യസ്തമാക്കുന്നത്.
  കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ  ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനും വാവർ പള്ളിയിലെ ദർശനം കഴിഞ്ഞ് അയ്യപ്പന്റെ പൊന്നുപതിനെട്ടാം പടി കയറുന്ന സുന്ദരമായ കാഴ്ച  ഭാരതത്തിൽ മറ്റെവിടെയാണ് കാണാൻ കഴിയുക ….. ? 
 ഭക്തിയിലൂടെ കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് ശബരിമല …
വെറും രണ്ടര മാസത്തിനുള്ളിൽ  കോടിക്കണക്കിന് ഭക്തരാണ്  ശബരിമലയുടെ പേരിൽ കേരളത്തിൽ  വന്നു പോയിക്കൊണ്ടിരിക്കുന്നത്. 
ഈ സന്ദർശകർ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നു. ഹോട്ടലുകൾ, ലോഡ്ജുകൾ, വാഹനങ്ങൾ, പെട്രോൾ പമ്പുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവയിലൂടെ കേരളത്തിന് ഈ സീസണിൽ ലഭിക്കുന്ന വരുമാനം കോടിക്കണക്കിന് രൂപയാണ്.
കേരളത്തിന് പുറത്തുനിന്ന് വരുന്ന ഭക്തരാണ്  ക്ഷേത്രങ്ങളിലേക്ക് കൂടുതൽ തുക കാണിക്കയായും മനസ്സറിഞ്ഞു സംഭാവനയായും നൽകുന്നത്. 
കഠിനമായ വ്രതചര്യകളോടെ കൊടും കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന ശബരിമല ക്ഷേത്രത്തിന് ഇത്ര വലിയ പ്രചുര പ്രചാരം ലഭിക്കാൻ കാരണമായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് 1974-ൽ പുറത്തിറങ്ങിയ “സ്വാമി അയ്യപ്പൻ “എന്ന ചലച്ചിത്രമായിരുന്നു.
നീലാ പ്രൊഡക്ഷൻസിനുവേണ്ടി പി സുബ്രഹ്മണ്യം നിർമ്മിച്ച് സംവിധാനം ചെയ്ത ഈ ചിത്രം പല ഭാഷകളിൽ ഡബ്ബ് ചെയ്യുകയും എല്ലാ ഭാഷകളിലും വിജയകരമായി പ്രദർശിപ്പിക്കുകയും അതിലൂടെ ശബരിമലയുടെ മാഹാത്മ്യം ഭാരതം മുഴുവൻ വ്യാപിക്കുകയും ചെയ്തു …
സ്വാമി അയ്യപ്പന്റെ വിജയ കാരണങ്ങളിൽ മുഖ്യപങ്കു വഹിച്ചത്  ഈ ചിത്രത്തിലെ ഭക്തി നിർഭരമായ ഗാനങ്ങളാണ് . നിരീശ്വരവാദികളായ വയലാറും ദേവരാജനും രചനയും സംഗീത സംവിധാനവും നിർവ്വഹിച്ച സ്വാമി അയ്യപ്പനിലെ ഗാനങ്ങൾ ഇന്നും ഭക്തജനങ്ങളെ എത്രമാത്രം ആകർഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞറിയിക്കാൻ വയ്യ…
ശബരിമലയിൽ തങ്കസൂര്യോദയം | KJ Yesudas Orginal Song | Sabarimalayil Thanka Sooryodayam | Ayyappa songs - YouTube
https://youtu.be/Tn7ef-xtu0E?t=5
“ശബരിമലയിൽ തങ്ക സൂര്യോദയം ….. (യേശുദാസ്) 
“തേടിവരും കണ്ണുകളിൽ 
ഓടിയെത്തും സ്വാമി ….. (അമ്പിളി ) 
” സ്വാമി ശരണം ശരണമെന്നയ്യപ്പാ …. (ജയചന്ദ്രനും സംഘവും )
 ” കൈലാസ ശൈലാധി നാഥാ … (ശ്രീകാന്ത് , പി.ലീല )
  ” മണ്ണിലും വിണ്ണിലും ….. (
ശ്രീകുമാരൻതമ്പി ,യേശുദാസ്)
” പാലാഴി കടഞ്ഞെടുത്തൊരഴകാണ് ഞാൻ ….. (മാധുരി ) 
“ഹരിനാരായണ ഗോവിന്ദാ….”
(വയലാർ – ദേവരാജൻ – യേശുദാസ്)
Harinarayana Govinda. Film - Swami Ayyappan (1975) - YouTube
https://youtu.be/vFWwk0ZTDSw?t=21
“തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ
(ശ്രീകുമാരൻ തമ്പി – ദേവരാജൻ – ജയചന്ദ്രനും സംഘവും)
“സ്വർണ്ണക്കൊടിമരത്തിൽ
(ശ്രീകുമാരൻ തമ്പി – ദേവരാജൻ – ജയചന്ദ്രൻ, മാധുരി, സംഘവും)
വിശ്വപ്രസിദ്ധമായ ഹരിവരാസനം തുടങ്ങിയവയെല്ലാം സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെയാണ് ഭക്ത കേരളത്തിന് സ്വന്തമായത്…
മണ്ഡലം നോയമ്പ് നോറ്റു മാലയിടുന്ന ഒരു ഭക്തൻ തന്റെ തീർത്ഥയാത്രയുടെ ഓരോ ഘട്ടങ്ങളിലൂടേയും കടന്നുപോയി അവസാനം സ്വാമിയുടെ തൃപ്പദങ്ങൾ 
ചുംബിക്കുന്ന കൃഷ്ണതുളസിപൂക്കളാക്കുന്ന 
ആത്മനിർവൃതിയുടെ ഭാവതലങ്ങളാണ് “ചെമ്പരത്തി ” എന്ന ചിത്രത്തിനുവേണ്ടി വയലാറും ദേവരാജനും യേശുദാസും കൂടെ അനശ്വരമാക്കിയ “ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ “
എന്ന അതിസുന്ദരമായ ഗാനം .
Saranamayyappa Swami - Chembarathi (1972) - Yesudas - Vayalar - G Devarajan (vkhm) - YouTube
https://youtu.be/7fab8ugHtD4?t=7
ശാസ്താംപാട്ട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ അയ്യപ്പ ഭജന ഗാനത്തെ ദേവരാജൻ മാസ്റ്റർ വെറും ഉടുക്കിന്റെ മാത്രം പശ്ചാത്തല സംഗീതത്തിലാണ് അതിമനോഹരമാക്കിയത്  .
കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കാസറ്റുകളായും സിഡികളായും ആൽബങ്ങളായും  ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങൾ കേരളത്തിൽ  പുറത്തിറങ്ങിയിട്ടുണ്ട് . 
എങ്കിലും ചെമ്പരത്തിയിലെ ഗാനത്തെ മറികടക്കുന്ന ഒരു ആത്മീയ ചൈതന്യവും ഭക്തി സാന്ദ്രതയും രചനാസൗകുമാര്യവും  പിന്നീട് വന്ന ഗാനങ്ങൾക്കൊന്നും  ഉണ്ടായിട്ടില്ല എന്നുള്ളത് എടുത്തു പറയേണ്ടതാണ്.
 നാളെ മകരവിളക്ക് ….
ജനകോടികൾ കാത്തിരിക്കുന്ന ഈ പുണ്യ ദിനത്തിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം ഇന്നലെ പന്തളത്ത് നിന്ന് പുറപ്പെട്ടു കഴിഞ്ഞു.
സൂര്യൻ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്ന  മകര സംക്രാന്തി എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായിസതീഷ് കുമാർ  :  9030758774രിക്കട്ടെയെന്ന് ആശംസിക്കുന്നു…..
—————————————————————
( സതീഷ് കുമാർ  :  9030758774)